ആലപ്പുഴ : ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം.300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്.കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.
രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ചാകര കരയ്‌ക്കടിയുന്നതിന് മുന്നോടിയായി ഇത്തരം പ്രതിഭാസം കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു .