Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രകാശത്തിന്റെ ഒരു...

പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍ : അവിസ്മരണീയമായി അയോധ്യയിലെ മഹാ ആരതി

ന്യൂഡൽഹി : പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍. അവിസ്മരണീയമായി അയോധ്യയിലെ  മഹാ ആരതി. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി  മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട് സാധാരണക്കാര്‍ വരെ പങ്കാളികളാകുന്നതാണ് ഈ ദീപോത്സവം.

വൈദ്യുതി വെളിച്ചങ്ങള്‍ മിഴിപൂട്ടുന്ന ഇരുട്ടില്‍ പ്രകാശം തെളിയിക്കാൻ 2,100-ലധികം വേദാചാര്യന്മാരും സാധകരും പങ്കെടുത്തു. പതിനായിരക്കണക്കിന് സാധാരണക്കാരും തെളിക്കാന്‍ എത്തി. ഇതോടെ സരയുവിൽ തെളിഞ്ഞ മഹാ ആരതി ഒരു അത്യപൂര്‍വ്വ ദൃശ്യവിരുന്നായി.

ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായത്. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ മഹാ കുംഭമേളയ്‌ക്കുശേഷം ലോകം കാണുന്ന അടുത്ത മഹാസംഗമമാകും ഈ വർഷത്തെ ദീപോത്സവം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നിയിൽ നാളെ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കോന്നി കെ എസ് ആർ ടി സി മൈതാനത്ത് നടന്നുവരുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോ 2025-ൻെറ സമാപനത്തോടനുബന്ധിച്ച് 8ന് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ട ഭാഗത്തു...

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ...
- Advertisment -

Most Popular

- Advertisement -