Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപാറയുമായി വന്ന...

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

റോഡരികിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴി മൂടിയ ഭാഗം ഒഴിവാക്കി ലോറി വെട്ടിച്ചപ്പോഴായിരുന്നു അപകടം. വീടിൻ്റെ സംരക്ഷണ ഭിത്തി തകർത്താണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞത്. പതുക്കെ ചരിയുന്നത് ലോറി ഉടമ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതോടെ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. വീടിൻ്റെ നാല് മുറികൾ തകർന്നു. ഉടമ തന്നെയാണ് ലോറി ഓടിച്ചത്. അടൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെറുകോൽപ്പുഴയിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടത്തി

കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴയിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ  101- മത് സമാധിദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ  വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ  നടന്നു. രാവിലെ ഗണപതി ഹോമം, വിദ്യാധിരാജ സഹസ്രനാമജപം, ഭാഗവതപാരായണം എന്നിവയോടു കൂടിയാണ്...

Kerala Lotteries Results : 10-10-2024 Karunya Plus KN-542

1st Prize Rs.8,000,000/- PL 937679 (VAIKKOM) Consolation Prize Rs.8,000/- PA 937679 PB 937679 PC 937679 PD 937679 PE 937679 PF 937679 PG 937679 PH 937679 PJ 937679...
- Advertisment -

Most Popular

- Advertisement -