ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16 ന് കൊടിയേറി 27 ന് സമാപിക്കും. 16 ന് രാവിലെ 9 ന് കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കുന്നതോടുകൂടി പന്ത്രണ്ട് നോയമ്പ് മഹോത്സവം ആരംഭിക്കും. മഹോത്സവ ദിനത്തിൽ സ്ഥിരം പൂജകൾക്ക് പുറമേ പ്രത്യേക പൂജകളും നടക്കും. 17 മുതൽ 19 വരെ സർവ്വൈശ്വര്യ സ്വസ്തിയജ്ഞം നടക്കും.
20 ന് നടക്കുന്ന നാരീപൂജ പ്രമുഖ സമൂഹിക പ്രവർത്തകയും വ്യവസായിയുമായ റാണി മോഹൻദാസ് ഉദ്ഘാടനം ചെയ്യും. 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും, 27-ന് ആറാട്ടും, കൊടിയിറക്കും മഞ്ഞനീരാട്ടും നടക്കും.