Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ ശ്രീ...

ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്  കൊടിയേറി

എടത്വ: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്  കൊടിയേറി. രാവിലെ ആറ് മണിക്ക് 108 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.  8ന് നാരകത്രമുട്ട് 10 നമ്പർ എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ചമയകൊടിക്കുള്ള കൊടിക്കൂറയും കയറും ഏത്തിച്ചു.

തുടർന്ന് ചമയകൊടിയേറ്റ് നടന്നു. 9 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി,  ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്  നടന്നു.

17-ന് രാവിലെ 9  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും.

20 ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജ ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി  ശീമാട്ടി സിഇഒ ബീനാ കണ്ണന്റെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും.

നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 27ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി

പത്തനംതിട്ട : യാത്രക്കാർ ആരോ ഡബിൾ ബെല്ലടിച്ചതിതോടെ കണ്ടക്ടർ കയറാത്ത കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : സമയപരിധി ജൂലൈ 04 വരെ നീട്ടി

ആലപ്പുഴ : ഓഗസ്റ്റ് 10-നു നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ നാല് വൈകിട്ട് അഞ്ച് വരെ നീട്ടി. എ-4 സൈസ് ഡ്രോയിംഗ്...
- Advertisment -

Most Popular

- Advertisement -