വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ.രോഗം വൃക്കകളെ ബാധിച്ചതിനെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകിയിരുന്നു. ലോകമെമ്പാടും തനിക്കായി പ്രാർഥിക്കുന്നവരോട് മാർപാപ്പ നന്ദി പറഞ്ഞതായും വത്തിക്കാൻ അറിയിച്ചു.