Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കോവിൽ ശ്രീപത്മനാഭ...

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി. മഹാദേവർ നട, ദേവീനട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകളാണ് അപഹരിക്കപ്പെട്ടത്.

ക്ഷേത്രത്തിന് പിന്നിലെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

മോഷ്ടാവിൻ്റേത് എന്നു കരുതുന്ന തോർത്ത് സ്ഥലത്ത് നിന്ന് ലഭിച്ചു. ഇതിൽ നിന്ന് മണം പിടിച്ച നായ തൃപ്പാറ ഭാഗം വരെ ഓടി. തുടർന്ന് അച്ചൻകോവിലാറ്റിലെ കടവിന് സമീപം വരെ എത്തി നിന്നു. വള്ളിക്കോട് കൈപ്പട്ടൂർ, തൃപ്പാറ എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങിയതായി പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഴവങ്ങാടി  സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു 

റാന്നി : പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും...

Kerala Lotteries Result 12-12-2025 Suvarna Keralam SK-31

1st Prize Rs.1,00,00,000/- RL 435995 (IDUKKI) Consolation Prize Rs.5,000/- RA 435995 RB 435995 RC 435995 RD 435995 RE 435995 RF 435995 RG 435995 RH 435995 RJ 435995...
- Advertisment -

Most Popular

- Advertisement -