Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiമതപരിവർത്തനം ചെയ്തവർക്ക്...

മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി അതിക്രമം തടയൽ നിയമ പരിരക്ഷയില്ല ; സുപ്രീം കോടതി

ന്യൂഡൽഹി : മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി അതിക്രമം തടയൽ നിയമ പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. ആന്ധാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജാതി സർട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താൽ പട്ടികജാതി സംരക്ഷണം ലഭിക്കില്ല. സംഭവം നടക്കുമ്പോൾ ഏത് മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണമെന്നും കോടതി വ്യക്തമാക്കി.ആന്ധ്രാപ്രദേശിൽ മതം മാറിയ പാസ്റ്റർക്ക് എതിരായ കൈയേറ്റത്തിൽ ചുമത്തിയ കേസിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു....

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം,...
- Advertisment -

Most Popular

- Advertisement -