ടെൽഅവീവ് : സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം ഒരിക്കലും നിലവിൽ വരില്ലെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി .ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. .ബ്രിട്ടൻ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്.ഫ്രാൻസുൾപ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുമെന്നാണ് സൂചന






