Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeSpiritualതിരുവല്ല എക്യുമെനിക്കൽ...

തിരുവല്ല എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ് സഭൈക്യവാര പ്രാർത്ഥന സമാപിച്ചു

തിരുവല്ല: തിരുവല്ലയിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ നടത്തുന്ന സഭൈക്യവാര പ്രാർത്ഥനകളുടെ സമാപനയോഗം  തിരുവല്ല സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ നടന്നു.  യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത   സമാപന സന്ദേശം നൽകി. ക്രിസ്താനുഭവമാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്.  വിഭാഗിയത വർദ്ധിച്ചു വരുന്ന ഈ കാലത്ത് വിവിധ വിശ്വാസ സമൂഹങ്ങളു‍‍ടെ സഹയാത്രയാണ് ആവശ്യം എന്ന് പറഞ്ഞു.

സെൻറ് തോമസ് മാർത്തോമ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. വികാരി ജനറൽ റവ. വിറ്റി ജോൺ ഫാ. മാത്യു പുനക്കുളം, ഫാ. കോശി ഫിലിപ്പ്, റവ. മാത്യു വർഗീസ്,  റവ. മാത്യു വർഗീസ് പൊടിപ്പാറ, ഫാ. പ്രദീപ് വർക്കി, റവ. സക്കറിയാ ജോൺ, റവ. സി വൈ തോമസ്, റവ. രഞ്ജി വർഗീസ്, റവ. മാത്യു കെ ജാക്സൺ, റവ. സുനിൽ ചാക്കോറവ.  കെ.എം .മാത്യു , ഫാ. വർഗ്ഗീസ് ചാമക്കാല, ഫാ. ചെറിയാൻ കക്കുഴി, കുരിശുമല ആശ്രമം സ്വാമി ജ്ഞാനദാസ്, ഫാ. ജോസഫ് പ്ലാക്കൽ, ബെസേലിയൻ, ബെഥനി, ഹോളിസ്പിരിറ്റ് സന്യാസിനി സമൂഹങ്ങൾ, സെമിനാരി വിദ്യർത്ഥികളും വിവിധ ഇടവകയിൽ നിന്നുള്ള വിശ്വാസ സമൂഹവും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനാതനധർമ്മ സഭ  വാർഷിക സമ്മേളനവും  പ്രതിനിധി സഭയും

തിരുവല്ല: സനാതനധർമ്മ സഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും തിരുവല്ല സ്ത്രം ഓഡിറ്റോറിയത്തിൽ നടന്നു. പ്രതാപചന്ദ്രവർമ്മ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം  സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനസരസ്വതി ഉദഘാടനം ചെയ്തു. പ്രൊഫ...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നേൽ, കല്ലുങ്കൽ ചർച്ച്, കല്ലുങ്കൽ, പൂർണിമ, തെക്കേ നട, ചാത്തൻകേരി ക്ഷേത്രം പരിധിയിൽ പകൽ വൈദ്യൂതി...
- Advertisment -

Most Popular

- Advertisement -