Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsആന എഴുന്നെള്ളിപ്പിലെ...

ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ : ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴില്ല .ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു .

തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്, പൊതുവഴിയിൽ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ല,ഒരു ദിവസം 30 കിലോമീറ്ററിൽ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത്,125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുത്,ദിവസത്തിൽ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതിയുടെ മാർഗരേഖയില്‍ ഉള്ളത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി...

തൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി ജീവനക്കാരി മുങ്ങി

തൃശ്ശൂർ : തൃശ്ശൂരിൽ ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ...
- Advertisment -

Most Popular

- Advertisement -