തിരുവനന്തപുരം : കേരള സർക്കാരിന്റെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക് ഗോര്‍ക്കി ഭവനില്‍ നടക്കും .25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും അടക്കം ആകർഷകമായ സമ്മാനങ്ങളാണ് തിരുവോണം ബമ്പറിലുള്ളത്.ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.