Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamതെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ...

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ചുവരുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം മുട്ടമ്പലം ​ഗവ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവാ.

കോട്ടയം മുനിസിപ്പാലിറ്റി ദേവലോകം വാർഡിലെ വോട്ടർ പട്ടികയിലെ ഒന്നാം പേരുകാരനാണ് പരിശുദ്ധ കാതോലിക്കാ ബാവാ. സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തായിരുന്ന ബാവാ സമ്മതിദാനം മുടങ്ങരുതെന്ന് നിർബന്ധമുള്ളതിനാൽ കോട്ടയത്ത് എത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ദേവലോകം വാർഡിലെ സ്ഥാനാർത്ഥികളായ സുമിന റെയ്ച്ചൽ ഏബ്രഹാം, ഷീബാ പുന്നൻ, ജെസി സുനിൽ എന്നിവർ പോളിം​ഗ് ബൂത്തിൽ സഭാധ്യക്ഷനെ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാഗർകുർണൂലിലെ ടണൽ അപകടം : രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തെലങ്കാന : നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്കത്തിലെ ചെളി രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമായി അപകടം നടന്ന സ്ഥലം മൂടിക്കിടക്കുകയാണ്.ഒമ്പത് മീറ്റര്‍ വ്യാസമുള്ള...

കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി

തിരുവല്ല :  വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേർ പോലീസിന്റെ പിടിയിലായി. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു...
- Advertisment -

Most Popular

- Advertisement -