Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെ എസ്...

കെ എസ് ആർ ടി സി  ബസ്സും കാറും  കൂട്ടിയിടിച്ച് മൂന്ന് മരണം: ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വി കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌.

വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്.കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറുമാണ്‌ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന  തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കും പരിക്കേറ്റു.

ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എസ് യു വി കാർ   പൂർണമായും തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മള്ളിയൂർ പുരസ്കാരം  ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

ആലപ്പുഴ : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ശ്രീമദ് ഭാഗവത സത്ര സമിതി ഗുരുവായൂരപ്പ ഭക്തർക്ക് നൽകി വരുന്ന മള്ളിയൂർ പുരസ്കാരം ഗാനരചയിതാവും സിനിമ സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്ക് ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ...
- Advertisment -

Most Popular

- Advertisement -