മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്.പരീക്ഷ കഴിഞ്ഞിറങ്ങിയ മലപ്പുറംഎ.വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
