Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളം കുളനടക്ക്...

പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്: ഗതാഗതം  തടസ്സപ്പെട്ടു

പന്തളം : എം സി റോഡിൽ പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ 7.45 ന് കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം.

പന്തളം ഭാഗത്തേക്ക് വന്ന ട്രക്കിൽ ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന  ലോറി ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഈ സമയം ട്രക്കിന് പിന്നിൽ വന്ന രണ്ട് കാറുകൾ ഒന്നിന് പിന്നിൽ ഒന്നായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും ഡ്രൈവർമാർക്കും ഒരു കാറിൻ്റെ ഡ്രൈവർക്കും പരുക്കേറ്റു. ഇരുവരെയും അടൂർ താലൂക്ക് ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
  
അപകടത്തെ തുടർന്ന് റോഡിൽ ഡീസലും ഓയിലും പരന്നൊഴുകിയതു കാരണം ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അടൂരിൽ നിന്ന് അഗ്നിശമനസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
   
എം സി റോഡിൽ കുളനട ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബം​ഗാൾ ട്രെയിനപകടത്തിൽ മരണം 15 ആയി : 60പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി .അറുപതോളം പേർക്ക് പരുക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു....

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല : തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം : പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ...
- Advertisment -

Most Popular

- Advertisement -