ദുബായ് : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം സ്വദേശി സിദ്ദിഖിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ്(3) എന്നിവരാണ് മരിച്ചത് .
ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു അപകടം.ഫുജൈറ കോടതിക്ക് മുന്നില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.





