കോട്ടയം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു.കോട്ടയം അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) വീടിനു പിന്നിലെ മീനച്ചിലാറിൽ മുങ്ങിമരിച്ചു .പാലക്കാട് കടമ്പഴിപ്പുറത്ത് അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനി(14) ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിൽ ഒഴുക്കിൽപെട്ട് മരിച്ചു .കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണ് പാലോട് സ്വദേശി ഫൈസൽ (31) മരിച്ചു.