Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരില്‍ സൈനിക...

കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു.കശ്മീരിലെ രാംബന്‍ ജില്ലയില്‍ രാവിലെ 11.30 ഓടെയായിരുന്നു അപകടം .അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നിവരാണ് മരിച്ചത്.ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്ക് 700 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു .വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.സൈന്യവും ജമ്മു കശ്മീർ പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക വൊളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബഡ്ജറ്റിൽ കേരളത്തോടെ കാട്ടിയത് രാഷ്ട്രിയ പക പോക്കൽ : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

തിരുവല്ല : നികുതിയിനത്തിൽ സംസ്ഥാനത്തിന് അർഹമായി ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ച് കേരളത്തെ പാടേ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ബഡ്ജറ്റിലൂടെ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതിഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ്സ്...

കൊലപാതക കേസ് : കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല...
- Advertisment -

Most Popular

- Advertisement -