തൃശ്ശൂർ : തൃശൂരും പാലക്കാട്ടും വിവിധ ഇടങ്ങളിൽ ഭൂചലനം ഉണ്ടായി .ഇന്നുരാവിലെ 8.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിലും പാലക്കാട് തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലുമാണ് ഭൂചലനമുണ്ടായത്.സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി.മറ്റ് അനിഷ്ട സംഭവങ്ങളൊന്നുംഉണ്ടായിട്ടില്ല .