തൃശ്ശൂർ : തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു .രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനുമാണ് വെട്ടേറ്റത്. വെപ്പായയിലെ സുനിലിന്റെ വീടിനു മുമ്പിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. തീയേറ്ററിൽ നിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം.സുനിലിന് കാലിലും ഡ്രൈവർക്ക് കയ്യിലും വെട്ടേറ്റു .ക്വട്ടേഷൻ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






