ചങ്ങനാശ്ശേരി : തുരുത്തി ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ വിശ്വാസികൾ നടത്തിയ പാറേൽ മരിയൻ തീർത്ഥാടനം ഭക്തി സാന്ദ്രമായി. മർത്ത് മറിയം ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോനാ വികാരി ഫാദർ ജേക്കബ് ചീരംവേലിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പാലാത്രചിറ, ബൈപ്പാസ്, റയിൽവേ സ്റ്റേഷൻ വഴി പാറേൽ പള്ളിയിൽ എത്തിയ വിശ്വാസികൾ ജൂബിലി കവാടത്തിലൂടെ പ്രവേശിച്ചു. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.
അതിരമ്പുഴ ഫൊറോന വികാരി ഫാദർ ബിജി പടിഞ്ഞാറെകുറ്റ് സന്ദേശം നൽകി. ഫാ. ജേക്കബ് ചീരംവേലിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, ഫാ. സോണി മുണ്ടുനടക്കൽ, ഫാ. ജോജി പുതിയാപറമ്പിൽ, ഫാ. ടോണി പുത്തൻപുരക്കൽ, ഫാ. ഐസക് ആലഞ്ചേരി, ഫാ. ഫിലിപ്പ് കാഞ്ചിക്കൽ, ഫാ. ഫിലിപ്പോസ് കീഴ്പ്ലാക്കൽ, ഫാ. തോമസ് കമ്പിയിൽ, ഫാ.ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ. മാത്യു കാഞ്ഞിരംകാല എന്നിവർ സഹകാർമികരായിരുന്നു.






