ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശം.2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടാകും.സിബിഐ ഡയറക്ടർക്കായിരിക്കും അന്വേഷണ ചുമതല.
ലോകത്താകെയുള്ള കോടിക്കണക്കിനു ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താൻ ശേഷിയുള്ളതാണു വിവാദമെന്നും വിഷയം രാഷ്‌ട്രീയ നാടകത്തിന് വേദിയാക്കരുതെന്നും കോടതി പറഞ്ഞു.കേസിൽ ഇന്ന് വാദം കേട്ട ശേഷമാണ് കോടതി നിർദേശം . ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്