തിരുവല്ല : യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി.ഈ ദിവസത്തിൽ യേശു ക്രിസ്തുവിന്റെ പീഡസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.പള്ളികളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനകൾ ,ആരാധന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവ നടക്കും