Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടൂറിസ്റ്റ് ബസ്സും...

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം:   യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഉദയംപേരൂരിൽ മിനി ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ ജിജോ തോമസ് (40) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 6.30 ഓടെ പുതിയകാവ് ജംഗ്‌ഷന് സമീപമാണ് അപകടം. ഞായറാഴ്ച വൈകിട്ട് ജിജോയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ബന്ധുവിനെ രാവിലെ എറണാകുളത്ത് കൊണ്ടുവിട്ട ശേഷം തിരികെ മറവൻതുരുത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.

എതിരെ വന്ന മിനി ടൂറിസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളുടെ ചെലവ് നിശ്ചയിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാര്‍ഥിക്ക് ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയില്‍  75,000 രൂപ വീതവും ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന...

ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. നാവിൽ തേനും സ്വർണവും കൊണ്ട് 'ഹരിശ്രീ ഗണപതായ...
- Advertisment -

Most Popular

- Advertisement -