Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഎംസി റോഡിൽ...

എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം :  ഒരാൾ മരിച്ചു

കോട്ടയം : കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18ഓളം പേർക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം...

ക്രിമിനൽ കേസുകളിലെ പ്രതി വെട്ടുകേസിൽ പിടിയിൽ

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടുകേസിൽ പിടിയിലായി. കുമ്പഴ നാൽക്കാലിക്കൽപ്പടി തൊണ്ടിയാനിക്കുഴി വീട്ടിൽ സഞ്ജു (22) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടിൽ സുഭാഷി(42)നെ...
- Advertisment -

Most Popular

- Advertisement -