പത്തനംതിട്ട : മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായി നിരോധിച്ചു.
കോഴഞ്ചേരി -റാന്നി റോഡില്‍ പൊയ്യാനില്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ നിയന്ത്രണം ഒഴിവാക്കി ഇരുവശങ്ങളിലേക്കും വാഹനം കടന്നുപോകാവുന്നതരത്തില്‍ ഉപയോഗിക്കണമെന്നും റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.