തിരുവല്ല : പൊതുമരാമത്ത് വകുപ്പ് ഇരവിപേരൂർ വിഭാഗത്തിന്റെ അധിനതയിലുള്ള കോട്ടയം- കോഴഞ്ചേരി റോഡിൽ വടക്കേ കവല ജങ്ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ 28 മുതൽ കലുങ്ക് പണി പൂർത്തിയാകുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകൾ വഴി പോകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.