പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലം ഭാഗത്ത് വന്ന് പോകണം. ഏഴംകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വാഴവിള പാലത്തില്‍ നിന്ന് തിരിഞ്ഞ് ഗുരുമന്ദിരം വഴി പഴയ പോലീസ് സ്‌റ്റേഷന്‍ ഭാഗത്ത് വന്ന് പോകണം