കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാറ് ഒഴുകിപ്പോയെങ്കിലും കാറിലുണ്ടായിരുന്ന നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി.മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.