മലപ്പുറം : നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി(52)യാണ് മരിച്ചത്.ആടിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആന ആക്രമിച്ചത് .ബുധനാഴ്ച 11 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ സരോജിനിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിലമ്പൂർ കുരുളായിയിൽ മണി എന്ന വനവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.