വാഷിംഗ്‌ടൺ : ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതിനാണ് താൽപര്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി.ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.ഹോര്‍മുസ് തുറക്കുന്നതിനായി ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎസ് പദ്ധതി.






