കോഴിക്കോട് : കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞിനും 49 കാരനുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.ഇവരുടെ വീടുകളിലെ കിണർ ജലത്തിന്റേത് അടക്കമുള്ള സാംപിളുകൾ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി.