Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനാട്ടകം മുളങ്കുഴക്ക്...

നാട്ടകം മുളങ്കുഴക്ക് അടുത്ത്  ഒരേസമയം രണ്ട് വാഹനാപകടങ്ങൾ: ആർക്കും പരിക്കുകളില്ല 

കോട്ടയം :  എംസി റോഡിലെ നാട്ടകം  മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ. ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ആർക്കും പരിക്കുകളില്ല. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്.

പിന്നാലെ ബസ് സ്കൂട്ടറിൽ ഇടിച്ചും അപകടമുണ്ടായി.അപകടത്തിൽ സ്കൂട്ടർ യാത്രകാരിയ്ക്ക് സാരമായ പരിക്കേറ്റു. മലപ്പുറത്ത് നിന്നും ലോഡുമായി വന്ന പിക്കപ്പ് വാനിന് പിന്നിൽ ആണ് കാറ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അപകടത്തെ തുടർന്ന് കോട്ടയം നാട്ടകം എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പോലീസ്  എത്തി ഗതാഗതം നിയന്ത്രിച്ച് കടത്തി വിട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക സമ്മേളനം

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക സമ്മേളനം പത്തനംതിട്ട രാജീവ് ഭവനിൽ നടന്നു. ഡി.സി.സി.പ്രസിഡൻറ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിന്റെ കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കണം...

അധ്യാപകർക്കുള്ള AI  പരിശീലനം

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തുന്നു. ജില്ലയില്‍ ഇതുവരെ 315 അധ്യാപകർക്കും പരിശീലനം  നൽകി. തുടർന്നുള്ള ബാച്ചുകൾ മെയ്...
- Advertisment -

Most Popular

- Advertisement -