ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്.എക്സ്റേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടമുണ്ടാക്കിയത് .ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.