കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്.നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. പത്ത് അടിയോളം ഉയരത്തിൽ നിന്നാണ് വീണത്.വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്.എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.