തിരുവനന്തപുരം: ലോക് സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 6 ന് തിരുവനന്തപുരത്തെത്തും.
നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോ യിൽ രാജീവ് ചന്ദ്രശേഖറോടൊപ്പം അമിത് ഷായും പങ്കെടുക്കും. രാവിലെ 10 മണിക്കാണ് റോഡ് ഷോ.