Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്രമന്ത്രി സുരേഷ്...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ : മലയാളി വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പ്രത്യേക ട്രെയിൻ അനുവദിച്ചു.

ജമ്മു, ശ്രീനഗർ, ബാരാമുള്ള,പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഞായറാഴ്ച കേരളത്തിലേക്കു പുറപ്പെട്ടത്. വിവിധ സർവകലാശാലകളിലെ മുന്നൂറോളം മലയാളി വിദ്യാർഥികളാണ് കേരള ഹൗസിൽ എത്തിയിരുന്നത്.

സുരേഷ് ഗോപിയുടെ ആവശ്യം പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം അടിയന്തരമായി കേരളത്തിലേക്ക് 24 കോച്ചുകളുള്ള സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. തീവണ്ടി ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 -ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവി പാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നും സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്റെ...

തദ്ദേശ തെരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് കമ്മീഷന്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി, സര്‍ക്കാര്‍ വകുപ്പ് സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്കാണ് കമ്മിഷന്‍ നിർദേശം നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,...
- Advertisment -

Most Popular

- Advertisement -