Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅജ്ഞാത പുരുഷമൃതദേഹം...

അജ്ഞാത പുരുഷമൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ  – ഉറ്റവരെ തേടുന്നു

അടൂർ: അജ്ഞാത പുരുഷന്റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. 72 വയസ്സ് പ്രായം തോന്നുന്നതും, സ്വദേശം തിരിച്ചറിഞ്ഞിട്ടില്ലാത്തതുമാണ്. ഈ മാസം 11 ന് പകൽ രണ്ടു മണിയോടെ അടൂർ ഗവൺമെൻറ് ആശുപത്രിയുടെ മുൻഭാഗത്ത് കുഴഞ്ഞുവീണ ഇയാളെ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞു വരവേ പിറ്റേന്ന് മരണപ്പെട്ടു.

ബാബു എന്നാണ് പേര് പറയപ്പെടുന്നത്, മെലിഞ്ഞ ശരീരം, വെളുത്ത നിറം നരച്ച മുടി, വെളുത്ത കുറ്റിത്താടിയും മേൽ വരിയിലെ പല്ലുകൾ ഉന്തിയും കാണുന്നു. ഇടതു കൈ തോളിന് താഴെ  കറുത്ത മറുക് ഉണ്ട് എന്നാണ് അടയാള വിവരം.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച അടൂർ പോലീസിന്റെ നേതൃത്വത്തിൽ  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ  സൂക്ഷിച്ചിട്ടുള്ളതാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി....

മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി : ഒരാൾ മരിച്ചു: 3 പേർക്ക് പരുക്ക്

എറണാകുളം : കൊച്ചി എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി. ഒറീസ സ്വദേശി മരിച്ചു.3 പേർക്ക് പരിക്കേറ്റു.ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒറീസ സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -