Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമൂസ് കടലിടുക്കിൽ...

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക

വാഷിംഗ്‌ടൺ : ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ്.കടലിടുക്കിലൂടെയുള്ള രാജ്യാന്തര വ്യാപാരം തടയാനാണ് ഇറാൻ കടൽ മൈനുകൾ സ്ഥാപിച്ചു തുടങ്ങിയത് .ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ‍, പാചക വാതക വിതരണം ഏതാണ്ട് നിലച്ചനിലയിലാണ് .

അതേസമയം ,രാജ്യത്ത് എൽപിജി ക്ഷാമം അതിരൂക്ഷമാണെന്ന് റിപ്പോർ‍ട്ടുകൾ. പല റസ്റ്ററന്‍റുകളും അടച്ചിടേണ്ടി വരും.പാചക വാതകം ഉപയോഗിക്കുന്ന വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി ഉറപ്പ് നൽകുന്നു. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്നും മന്ത്രി അറിയിച്ചു. എൽപിജി ഉത്പാദനം കൂട്ടുമെന്ന് പറഞ്ഞ റിലയൻസ് വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് പരിശോധന: 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. 'ദര്‍ശന'...

ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനം

കോട്ടയം: ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ  പതിമൂന്നാമത് പ്രതിഷ്ഠാ ദിനം നടത്തി.ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി  കടിയക്കോൽ യദു നമ്പുതിരിയുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -