ന്യൂഡൽഹി : ബംഗ്ലാദേശ് യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിലൊരാളെന്ന് ആരോപിക്കുന്ന ഫൈസൽ കരീം മസൂദ് ദുബായില്‍.ഇതു സംബന്ധിച്ച വിഡിയോ സന്ദേശം ഫൈസൽ കരീം മസൂദ് പുറത്തുവിട്ടു.താൻ ദുബായിലാണ് നിലവിള്ളതെന്നും ഉസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം ഈ വീഡിയോയിൽ പറയുന്നത്.ഇതോടെ ഹാദിയെ കൊലപ്പെടുത്തിയവർക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ബംഗ്ലദേശ് ആരോപണമാണ് പൊളിയുന്നത്.
ഉസ്മാന്‍ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ഖും മേഘാലയയിലെ ഹാലുഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് ആരോപിച്ചിരുന്നത് .ഈ ആരോപണങ്ങള്‍ തള്ളി പിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു.ഡിസംബർ 12നാണ് ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ നേതാവായ ഉസ്മാൻ ഷെരീഫ് ഹാദിയ്ക്ക് ധാക്കയിൽ വച്ച് വെടിയേറ്റത് .കൊലപാതകത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.






