Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsസമരങ്ങളിലൂടെ നടന്നു...

സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു  വി.എസ് അച്യൂതാനന്ദൻ :  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല : സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദൻ എന്ന്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവായും  മുഖ്യമന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം എല്ലാ അവസരങ്ങളിലും ജനത്തോടൊപ്പം നിന്നു.

കുട്ടനാട്ടിലെ കർഷക തൊഴിലാളി സമരങ്ങളിലൂടെ വളർന്ന അദ്ദേഹം എല്ലാ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചു. ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. പരിസ്ഥിതി സംരക്ഷണവും ഭൂസംരക്ഷണവുമൊക്കെ പ്രധാന വിഷയമാക്കി. നെൽവയൽ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് നടപ്പിലാക്കിയതും ശ്രദ്ധേയമായിരുന്നു.

വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ശബ്ദമാണെന്ന് മെത്രാപ്പൊലീത്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ദിലീപിന് വിഐപി പരി​ഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരി​ഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണുന്നില്ലെന്നും കോടതി അറിയിച്ചു...

പാതിവില തട്ടിപ്പ് കേസ് : പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പിടിച്ച് കുലുക്കില പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക...
- Advertisment -

Most Popular

- Advertisement -