കോട്ടയം : ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ അരിത്തമെറ്റിക് കം ഡ്രോയിങ് (ACD) ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ ഏപ്രിൽ രണ്ടിന് രാവിലെ 11 നു നടക്കുന്ന അഭിമുഖത്തിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. എൻജിനീയറിങ് വിഭാഗത്തിൽ മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
