Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiവന്ദേഭാരത് ഫ്ലാ​ഗ്...

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്:  കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്ന് പറഞ്ഞ ജോർജ് കുര്യൻ ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കല്‍ കോളജിൽ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം  കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന. അധിക അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചു....

സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഒരു വിഭാഗം സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് പ്രസിഡൻ്റിനും വൈസ്പ്രസിഡൻ്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി യു ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ ഇടത്...
- Advertisment -

Most Popular

- Advertisement -