കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തിയത് .ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് വി.ഡി. സതീശൻ സഭ ആസ്ഥാനത്ത് എത്തിയത്. അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. ഒരു മണിക്കൂറിലധികം നേരം സഭാ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.






