കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ മൂന്ന് ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
പുതിയ കെട്ടിടത്തിന്റെ താക്കോൽദാനവും പദ്ധതിയുടെ കരാറുകാർക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി നിർവഹിച്ചു.സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അധ്യക്ഷത വഹിച്ചു.






