Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വിട്ടുവീഴ്ചയില്ലാതെ...

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍:  ചിറ്റയം ഗോപകുമാര്‍ 

റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക്  അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു.

സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാനുമായിരുന്ന അന്തരിച്ച എം.വി വിദ്യാധരൻ്റെ രണ്ടാം അനുസ്മരണ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തിരഞ്ഞുടുപ്പുകളിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരിക്കലും അദേഹം വിട്ടുവീഴ്ച കാട്ടാറില്ല.ആ കര്‍ക്കശ നിലപാടാണ് റാന്നിയെ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നിലനിര്‍ത്തുവാന്‍ കാരണമെന്നും അദേഹം പറഞ്ഞു.
          
താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ ഉന്നത ഘടകത്തിലെത്തിയ വിദ്യാധരന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു.
              
പരിചയപ്പെട്ട ഏതൊരാള്‍ക്കും മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് വിദ്യാധരനെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. തന്‍റെ തിരഞ്ഞെടുപ്പില്‍ വിശ്രമമില്ലാത്ത കര്‍ക്കശമായ പ്രവര്‍ത്തനമാണ് അദേഹം കാട്ടിയത്. അദേഹത്തിന്‍റെ വേര്‍പാട് റാന്നിയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ നഷ്ടമാണെന്നും അദേഹം പറഞ്ഞു. ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽകെജി വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

മലപ്പുറം : സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ അറസ്റ്റിൽ.മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് .പ്രതി...

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ...
- Advertisment -

Most Popular

- Advertisement -