Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപണം കൊടുത്തിട്ടും...

പണം കൊടുത്തിട്ടും ടിക്കറ്റ് നൽകിയില്ല: രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി

കോഴിക്കോട്: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി. ഇന്ന്  പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെയാണ് പിടികൂടിയത്. പണം വാങ്ങി യാത്രക്കാരെ പറ്റിച്ചത്തിലാണ് നടപടി.

രാവിലെ 6 മണിയോടെ വളാഞ്ചേരിയിൽ വച്ചുള്ള വിജിലൻസ് പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട്–കുറ്റിപ്പുറം ഓർഡിനറി സർവീസിലെ കണ്ടക്ടറെ പാലക്കാട് കുമ്പിടിയിൽ നിന്നും പിടികൂടി. ഇരുവരെയും സർവീസിൽ നിന്ന് മാറ്റി നിർത്താനാണ് നിലവിലെ തീരുമാനം. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. ടിക്കറ്റ് നൽകാഞ്ഞതിൽ വിജിലൻസിന്  യാത്രക്കാരുടെ പരാതി ലഭിച്ചിരുന്നു.

സൂപ്പർഫാസ്റ്റിൽ ഒരു യാത്രക്കാരന്റെയും ഓർഡിനറിയിൽ നാല് യാത്രക്കാരുടെയും പണം വാങ്ങിയ ശേഷമാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വിഫ്റ്റ് ജീവനക്കാരൻ മലപ്പുറം ഡിപ്പോയിൽ നിന്നും ഓർഡിനറിയിൽ സ്ഥിരം ജീവനക്കാരൻ പാലക്കാട് ഡിപ്പോയിൽ നിന്നുമുള്ളവരാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന വിജിലൻസ് ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും  50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ...

പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ ( 50) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -