Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വദേശ- വിദേശ...

സ്വദേശ- വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള 28 -ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 28 ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 9.30 മുതലാണ് മേള നടക്കുന്നത്.

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.

കായംകുളം എംഎസ്എം കോളേജിൽ നേരിട്ടുള്ള തൊഴിൽമേളയും വെർച്വൽ മേളകളും നടക്കും. പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, കോണ്ടിനെന്റൽ ഷെഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ്, അക്കാഡമിക് കൗൺസലർ, എഞ്ചിനീയർ, ഓഫീസ് സ്റ്റാഫ്, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 50,000 ത്തോളം ഒഴിവുകളാണ് വെർച്വൽ മേളയിൽ ഒരുക്കിയിട്ടുള്ളത്.

വിദേശത്ത് കേബിൾ ജോയിൻ്റർ, ഇലക്ട്രീഷ്യൻ, മേസൺ, മെക്കാനിക്കൽ ടെക്നീഷ്യൻ, കാർപെൻഡർ, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, നേഴ്സ് തുടങ്ങി ആയിരത്തിൽ അധികം ഒഴിവുകളുമുണ്ട്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം.രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് – 9037048977

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ  അതൃപ്തി അറിയിച്ച് സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന്...

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല - അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ...
- Advertisment -

Most Popular

- Advertisement -