Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualവിശാല ഹിന്ദു...

വിശാല ഹിന്ദു സംഗമം ഓതറയിൽ 29ന് തുടങ്ങും

തിരുവല്ല: ഓതറ തൈമറവുംകര വിവേകാനന്ദ നഗറിൽ വിശാല ഹിന്ദു സംഗമം 2024 മാർച്ച് 29,30,31 തീയതികളിൽ നടക്കും . വിവേകാനന്ദ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. 28 ന് വൈകിട്ട് 5ന് തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ദീപജ്യോതി പ്രയാണ യാത്ര ഓതറക്കരയിലെ നിരവധിയായ ക്ഷേത്രങ്ങൾ സമുദായിക സംഘടനകൾ സംഘപരിവാർ സംഘടനകൾ എന്നിവയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളന നഗരിയായ തൈമറവുംകര വിവേകാനന്ദ നഗറിലേക്ക് എത്തിച്ചേരും.

സമ്മേളനത്തിന്റെ ഭാഗമായി 29ന് രാവിലെ 10ന്  നയനം ഒപ്പ്ടിക്കൽസ് കോഴഞ്ചേരിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിർണയ ക്യാമ്പും നടത്തും. വൈകിട്ട് അഞ്ചിന് വിശാല ഹിന്ദു സംഗമം ഉദ്ഘാടനം കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്വാമി  ബ്രഹ്‌മപരാനന്ദ ഉദ്ഘാടനം ചെയ്യും. സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തനായ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും.

30ന് രാവിലെ 10ന് കുറ്റൂർ മൈക്രോലാബ് ലബോറട്ടറീസ് ആഭിമുഖ്യത്തിൻ സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. വൈകിട്ട് നാലിന് വിവിധ ക്രിസ്ത്യൻ സഭകളുടെ ഏകീകൃത സംഘടനയായ കാസയുടെ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന സെമിനാർ. തുടർന്ന് നടക്കുന്ന മാതൃ സംഗമത്തിന്റെ  ഉദ്ഘാടനം എറണാകുളം നിത്യ നികേതൻ ആശ്രമം മഠാധിപതി സ്വാമിനി നിത്യചിന്മയി നിർവഹിക്കും. ഏറ്റുമാനൂരപ്പൻ കോളജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തും.

31 ന് രാവിലെ 10ന് വിദ്യാർത്ഥി സംഗമം വാഴുർ ശ്രീവിദ്യാധിരാജ എൻഎസ്എസ് കോളജ് അദ്ധ്യാപിക നയന നമ്പ്യാർ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രഭാഷണ പുരസ്‌കാര ജേതാവും നിർഭയ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഫ്യുമൺ ഡെവലപ്‌മെന്റ് ഡയറക്ടറുമായ പ്രജീഷ് നിർഭയ ക്ലാസ്സകൾ നയിക്കും. വൈകിട്ട് അഞ്ചിന് സമപന സഭയുടെ ഉദ്ഘാടനം മുൻ പോലീസ് മേധാവി ഡോ. ടി.പി സെൻകുമാർ നിർവഹിക്കും. ജനം ടിവി പ്രോഗ്രം ഹെഡും സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്ര പ്രമുഖുമായ തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുമെന്നും പ്രസിഡന്റ് രതീഷ് ശർമൻ, സെക്രട്ടറി ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 19-09-2024 Karunya Plus KN-539

1st Prize Rs.8,000,000/- PX 178754 (IDUKKI) Consolation Prize Rs.8,000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754...

വൈക്കത്ത്‌ വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം : വീടിന് തീപിടിച്ച് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരി വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ്...
- Advertisment -

Most Popular

- Advertisement -